പരാജയപ്പെട്ടവന്റെ പ്രണയാഘോഷങ്ങള്‍
1കവിത
മഴപ്പെയ്ത്ത് കണ്ടലേ...
മെയ്യൊന്ന് നനഞ്ഞാലേ...
മഴവില്‍ നെയ്ത്‌മഹാകാവ്യം
രചിക്കൂന്നവര്‍ക്കറിയാമോ... ?
മഴ പുണര്‍ന്നിട്ടും
കവിത പൂര്‍ത്തിയാക്കാന്‍
പറ്റാത്തവണ്റ്റെ വേദന
2വിന്നര്‍
തോല്‍വി എനിക്ക് ഇഷ്ട്മായിരുന്നില്ല...
അതില്‍ പിന്നെയാണു
മത്സരങ്ങളെ വിട പറഞ്ഞ് ശീലിച്ചത്.
പ്രേമിച്ച പെണ്ണിനെ
കൂട്ടുകാരനു സന്ധിയായതും.
3ഒരു കുത്ത്-orkut
ഇനിയുമെന്നെ
accept ചെയ്തിട്ടില്ലതത profile-ലെ
സ്ഥിരം സന്ദര്‍ശകനാണു ഞാന്‍.
പരിധി ലംഘിക്കാന്‍
ശ്രമിക്കുമ്പോഴൊക്കെ
അതെന്നെ വിലക്കുന്നു...
"no scraps from you"
4ഞാന്‍ നിന്നെ പ്രണയിക്കുന്നുണ്ട്
കാരണം
എത്ര ഒളിക്കാന്‍ ശ്രമിക്കുമ്പോഴും
കൂടുതല്‍ പരസ്യമായി
കവലകളില്‍ ഞാനത് പാടിപ്പോവുന്നു.
നീയാകട്ടെ നിണ്റ്റെ
ചെറിയ മുറി വിട്ട്
ഇറങ്ങി വറുന്നേയില്ല..
5സെല്‍ ഫോണ്‍
ഇനി നിന്നെ
സ്വിച്ച് ഓഫ് ചെയ്തൊട്ടെ ഞാന്‍.
വിരഹത്തിണ്റ്റെ
ചൂട് കായണമെനിക്ക്.