Monday, August 16, 2010

പ്രതിവിപ്ളവം

എങ്ങോ വായിച്ച
ബൊളിവേറിയന്‍ വിപ്ളവത്തെക്കുറിച്ച്‌ അധികപ്രസംഗം നടത്തുന്ന,
ഈമാന്‍ കര്യങ്ങള്‍ ഓര്‍ത്ത്‌ പറയാത്ത മുനാഫിഖ്‌,
നോമ്പ്‌ കാലത്തും പള്ളിയില്‍ പോകാത്ത കാഫിര്‍.
കൌമാരത്തിണ്റ്റെ 'മാനിഫെസ്റ്റൊ'
കൈയ്യോടെ പിടികൂടിയപ്പോഴും
അഴകുള്ളജാതിക്കരിയെ പ്രണയിച്ചപ്പോഴുമെല്ലാം
വീട്ടുകാര്‍ വാതിലമര്‍ത്തി-
"ഇവന്‍ കമ്മ്യൂണിസ്റ്റായിപ്പോയെന്ന്‌"

കീഴ്ചുണ്ടിനു താഴെ വെട്ടിയോതുക്കാത്ത താടിരോമം,
ചളിയാകാതെ ഞെരിയാണിക്ക്‌ മീതെ മടക്കിവെച്ച പാണ്റ്റ്‌
കവിതയില്‍ നിറയുന്ന ഗുജറാത്തും പാലസ്തീനും...
കോഴികോടന്‍ മാപ്പിളസ്ളാംഗിലോ
ബീഫ്‌ ബിരിയാണിയിലോ
ഒന്നും ഉപേക്ഷ കാണിക്കാതിരുന്നപ്പോള്‍-
കൂട്ടുകാര്‍ ഉറപ്പിച്ചു
" ഇവന്‍ തീവ്രവാദിയെന്ന്‌"

ധരിച്ച ഷര്‍ട്ടിണ്റ്റെ ആംഗലേയ ബ്രാണ്റ്റ്‌ ,
കുര്‍ണ്ണിക്കോവയെ കാണുമ്പോഴുള്ള ടെന്നീസ്‌ ഭ്രാന്ത്‌,
ക്രൌണില്‍ 'സ്ളംഡോഗ്‌' മൂന്നാംവട്ടം കണ്ട്‌ കൈയ്യടിക്കവെ,
പെപ്സിക്കോള ആര്‍ത്തിയോടെ കുടിക്കവെ,
ബിടെക്കിനു ഐടി തന്നെ ഐച്ച്ചികമാക്കൈയപ്പോഴും
നാട്ടുകാര്‍ ചിലര്‍-
"ഇവന്‍ സാമ്രാജ്യത്വ ഒറ്റുകാരനെന്ന്‌"


വിഡ്ഡികളെ,
ഇവനു ചെഗുവേര പോയിട്ട്‌
ഒളിച്ചോടി ഒരു ശ്രീബുദ്ധന്‍ പോലുമാവന്‍ ഒക്കില്ല...
ഖുറാനോ മൂലധനമോ വായിച്ച്‌ തുടങ്ങിയിട്ടില്ല....
ബുഷിനും ലാദനും മോഡിക്കും എതിരെ ഒരു ഷൂ പോലും
വയ്യ...
ഈ ബിടെക്ക്‌ തന്നെ പാസ്സാവാന്‍ പോവുന്നില്ല....
എല്ലാം തോറ്റിട്ട്‌ വേണം,
ഇവനു വല്ല
ഹനുമാന്‍സേനയിലോ ജിഹാദ്ഗ്രൂപ്പിലോ
യുഎസ്സ്പട്ടാളത്തിലോ പോയിചേര്‍ന്ന്‌
"ബോംബ്‌ പൊട്ടിച്ച്‌ കളിക്കാന്‍".

1 comment: