മാനം കാക്കാന്‍ തലയും
ബഹുമാനം കാക്കാന്‍ കൈയ്യും
ശൌര്യം കാക്കാന്‍ മുലയും
വംശം കാക്കാന്‍ വയറും ,
പിന്നെ ചായ്‌വ് മാറ്റാന്‍ നട്ടെല്ലും
കിതപ്പ് മാറ്റാന്‍ ഹൃദയവും
മുടന്ത് മാറ്റാന്‍ കാല്പത്തിയും
ഛെദിച്ചു മാറ്റിയിരിക്കുന്നു..
അമ്മെ,
ഇനി നിനക്ക് ചങ്ങലകളില്ല
താരാട്ടില്‍ മയങ്ങീടുക....
ശുദ്ധം, സ്വസ്ഥം ശാന്തം ...
"ബോലോ ഭാരത് മാതാ കീ"
മനസിലെ വിങ്ങലുകള്‍ പങ്കുവെക്കുന്ന,അനുഭവവേദ്യമാക്കുന്ന എഴുത്ത്....സഹോദരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteഭാരത് മാതാ കീ ജയ്.
nandi jwalaa
ReplyDeleteകാലം ആവശ്യപ്പെടുന്ന എഴുത്ത്..
ReplyDelete