Thursday, November 25, 2010

മരണം

മരണം

മുന്‍പേ നടന്നവര്‍
വരവും കാത്തിരിയ്ക്കുന്ന
ഒരെയോരിടത്ത് നിന്ന്
ദൂത് വന്നതിനാലാണോ
കുളിര് കോരി ചുറ്റുമിങ്ങനെ
വട്ടം വീശി പ്പറക്കുന്നത് ...

Sunday, October 3, 2010

പരാജയപ്പെട്ടവന്റെ പ്രണയാഘോഷങ്ങള്‍
1കവിത

മഴപ്പെയ്ത്ത്‌ കണ്ടലേ...
മെയ്യൊന്ന്‌ നനഞ്ഞാലേ...
മഴവില്‍ നെയ്ത്‌മഹാകാവ്യം
രചിക്കൂന്നവര്‍ക്കറിയാമോ... ?
മഴ പുണര്‍ന്നിട്ടും
കവിത പൂര്‍ത്തിയാക്കാന്‍
പറ്റാത്തവണ്റ്റെ വേദന

2വിന്നര്‍

തോല്‍വി എനിക്ക്‌ ഇഷ്ട്മായിരുന്നില്ല...
അതില്‍ പിന്നെയാണു
മത്സരങ്ങളെ വിട പറഞ്ഞ്‌ ശീലിച്ചത്‌.
പ്രേമിച്ച പെണ്ണിനെ
കൂട്ടുകാരനു സന്ധിയായതും.

3ഒരു കുത്ത്-orkut

ഇനിയുമെന്നെ
accept ചെയ്തിട്ടില്ലതത profile-ലെ
സ്ഥിരം സന്ദര്‍ശകനാണു ഞാന്‍.
പരിധി ലംഘിക്കാന്‍
ശ്രമിക്കുമ്പോഴൊക്കെ
അതെന്നെ വിലക്കുന്നു...
"no scraps from you"

4ഞാന്‍ നിന്നെ പ്രണയിക്കുന്നുണ്ട്‌

കാരണം
എത്ര ഒളിക്കാന്‍ ശ്രമിക്കുമ്പോഴും
കൂടുതല്‍ പരസ്യമായി
കവലകളില്‍ ഞാനത്‌ പാടിപ്പോവുന്നു.

നീയാകട്ടെ നിണ്റ്റെ
ചെറിയ മുറി വിട്ട്‌
ഇറങ്ങി വറുന്നേയില്ല..

5സെല്‍ ഫോണ്‍

ഇനി നിന്നെ
സ്വിച്ച്‌ ഓഫ്‌ ചെയ്തൊട്ടെ ഞാന്‍.
വിരഹത്തിണ്റ്റെ
ചൂട്‌ കായണമെനിക്ക്‌.

Thursday, September 2, 2010

സൌഹൃതം മരുന്നാണെങ്കില്‍

#ചില സൌഹൃതങ്ങള്‍
അലോപ്പതി പോലെയാണു...
അത്യാധുനികം ,സുഖപ്രദം
കൂടെക്കിടക്കാതെ തന്നെ
രാപ്പനിയറിഞ്ഞു ഭേദമാക്കും,
ഒോരൊ അണുവിനും കോശത്തിനും വരെ
പ്രത്യേകം ചികിത്സ , രീതി..
അമിതമാവാതെ, മാറിക്കഴിക്കാതെ
മധുരത്തില്‍ നിറച്ചോ,
വെള്ളത്തില്‍ ചേര്‍ത്തൊ
കയ്പ്പറിയാതെ ചവക്കാതെ
ഇറക്കിയാല്‍ മതി ..

പക്ഷെ ഓരൊന്നിനും ഒടുക്കം
കനത്ത വില പറഞ്ഞു
പ്രതിഫലം വാങ്ങിയിട്ടല്ലാതെ
കൂടിയ രോഗങ്ങള്‍ ദാനം ചെയ്തിട്ടല്ലാതെ
ഒരാളെയും വിട്ട്‌ പിരിയാറില്ല.....



#ചില സൌഹൃതങ്ങള്‍
ഹോമിയോ ഗുളിക പോലെയാണു...
. ഗുണം കൊണ്ടോ,
പണം കൊണ്ടോ
കീഴടക്കില്ലൊരിക്കലും...
കാപ്സ്യൂള്‍ പരുവത്തിലും
നല്ല മധുരത്തിലും രുചിക്കാന്‍ പ്രലോഭിപ്പിക്കും....
'ദേഹിയെയല്ല ദേഹത്തെ' മാത്രം
സുഖിപ്പിക്കുമെന്നു തന്നെ
വാദമുയര്‍ത്തി പ്രവേശിക്കും..
"ഏതു അരിമ്പാറയും മാറ്റുമെന്നും"
പിന്നെയാണറിയുക
അതൊരു പാറയേയല്ലായിരുന്നെന്നു....
ഇവന്‍ പാരയെന്നു...
പാരസെറ്റാമോള്‍ ചേര്‍ക്കാതെ
സൂക്കേട്‌ മാറ്റാനറിയില്ലെന്നു..
സാധാരണ ഗതിയില്‍
നിരുപദ്രവകാരിയെങ്കിലും
തീര്‍ത്തും ഉപയോഗശൂന്യം..



#പിന്നെ ചില സൌഹൃതങ്ങള്‍
പ്രക്രുതി ചികിത്സ പോലെയാണു..
മണ്ണായ്‌ ഒട്ടിപ്പിടിക്കും..
നീരായ്‌ പറ്റിക്കിടക്കും..
പക്ഷെ ചികിത്സാകാലാവധി കഴിഞ്ഞാല്‍
വെറും പൊടിയായ്‌
പൊടിഞ്ഞിളകിപ്പോയിട്ടുണ്ടാവും
ആവിയായ്‌
ഉരുകി വറ്റിപ്പോയിട്ടുണ്ടാവും..

പട്ടിണിക്കിട്ടവനോടും
പട്ടിയാക്കിയവനോടും പിന്നെ
പക മാത്രം ബാക്കി...


#വേറെ ചിലത്‌
വ്യാജ ദൈവങ്ങളുടെ
പരകായ ചികിത്സ പോലെയാണു..
ആദ്യമേ ബോധവും
പിന്നെ ഭൂതിയും
ഊറ്റിക്കൊണ്ടു പോവും...

"ഭേദമാണിതിലേറെയേതു മുറിവൈദ്യനും
ചോദ്യമന്യേ വധിച്ചീടുന്നതാകയാല്‍...
ബന്ധനാബദ്ധങ്ങളില്ലാതെ നാം നല്ല
ബുദ്ധിയാല്‍ തള്ളുകീ വ്യാജധൂപങ്ങളെ"



#എന്നാല്‍
കുറേയേറെ സൌഹൃതങ്ങളുണ്ട് ...
ആയ്യുര്‍വ്വേദം പോലെ..
ആദ്യമൊക്കെ കയ്പ്പായിരിക്കാം..
വില്‍ക്കുന്നവന്റെയും
വാങ്ങുന്നവന്റെയുംമുഖത്ത്
നിസ്സംഗത നിഴലിച്ചിരിക്കാം..
മൂന്നാമന്നു പുച്ഛവും.
ഇത്തിരി സമയമെടുത്തിരിക്കും
അകമറിഞ്ഞു ഫലം തരാന്‍..
കേടില്ലാത്ത സത്യസന്ധമായ
ആരൊഗ്യസംരക്ഷണമല്ലാതെ
വേറെ ആഗ്രഹങ്ങളൊന്നും കാണില്ല..
ജീവിതം മുന്നോട്ട്‌ നീക്കിയാവും
എക്കാലവും കൂടെക്കാണുക..

പക്ഷെ പല
പുതുജന്യ രോഗങ്ങള്‍ക്കും
ഇതിനു മരുന്നില്ലത്രേ...
ഉള്ളതില്‍ തന്നെ
വംശനാശം സംഭവിച്ച
ഔഷധസസ്യങ്ങളുടെ വരെ
ജീനാണെന്നു പറഞ്ഞു വരുന്ന
കള്ളിച്ചെടികളെ തിരിച്ചറിയേണ്ടതുമുണ്ട്‌.. ..



#ഇനിയുമുണ്ട്‌ ശമനൌഷധങ്ങള്‍
യൂനാനി,സിദ്ധ,
നാടന്‍,കാടന്‍..
പല ബോര്‍ഡുകള്‍ക്കു കീഴിലും
'നില' അനുസരിച്ച്‌
ഏതും പരീക്ഷിക്കാം..


#പല തരം ഗുളികകള്‍
പലതായും പലപ്പോഴായും
ഒന്നായും ഓരോന്നായും
കഴിച്ചൊടുക്കം
ഈ നിമിഷം
സുഹ്രുത്തുക്കളോടൊപ്പം
ഞാനും പൂര്‍ണ്ണ ആരോഗ്യവാനാണു...


പക്ഷെയത്‌
മരുന്നു കൊണ്ടൊന്നും
പ്രധിവിധി കിട്ടാത്ത
ചില മാരഗരോഗങ്ങള്‍ക്ക്‌
സൌഹൃതുഷതങ്ങളല്ല..
പഴയ ബൊളിവേറിയന്‍ ഡേോക്ടറുടെ
പ്രതിചികിത്സയാണു
പരിഹാരമെന്ന ബോധോദയത്താലല്ല..

തൃഷ്ണയുടെ
സൂചിത്തുമ്പത്തെ മരുന്നില്‍
ലഹരി മയക്കമായ്‌
പങ്കിട്ടെടുക്കുന്ന
സുഖചികിത്സയുടെ
ക്ഷണികോന്മാദം മാത്രം...

Monday, August 16, 2010

പ്രതിവിപ്ളവം

എങ്ങോ വായിച്ച
ബൊളിവേറിയന്‍ വിപ്ളവത്തെക്കുറിച്ച്‌ അധികപ്രസംഗം നടത്തുന്ന,
ഈമാന്‍ കര്യങ്ങള്‍ ഓര്‍ത്ത്‌ പറയാത്ത മുനാഫിഖ്‌,
നോമ്പ്‌ കാലത്തും പള്ളിയില്‍ പോകാത്ത കാഫിര്‍.
കൌമാരത്തിണ്റ്റെ 'മാനിഫെസ്റ്റൊ'
കൈയ്യോടെ പിടികൂടിയപ്പോഴും
അഴകുള്ളജാതിക്കരിയെ പ്രണയിച്ചപ്പോഴുമെല്ലാം
വീട്ടുകാര്‍ വാതിലമര്‍ത്തി-
"ഇവന്‍ കമ്മ്യൂണിസ്റ്റായിപ്പോയെന്ന്‌"

കീഴ്ചുണ്ടിനു താഴെ വെട്ടിയോതുക്കാത്ത താടിരോമം,
ചളിയാകാതെ ഞെരിയാണിക്ക്‌ മീതെ മടക്കിവെച്ച പാണ്റ്റ്‌
കവിതയില്‍ നിറയുന്ന ഗുജറാത്തും പാലസ്തീനും...
കോഴികോടന്‍ മാപ്പിളസ്ളാംഗിലോ
ബീഫ്‌ ബിരിയാണിയിലോ
ഒന്നും ഉപേക്ഷ കാണിക്കാതിരുന്നപ്പോള്‍-
കൂട്ടുകാര്‍ ഉറപ്പിച്ചു
" ഇവന്‍ തീവ്രവാദിയെന്ന്‌"

ധരിച്ച ഷര്‍ട്ടിണ്റ്റെ ആംഗലേയ ബ്രാണ്റ്റ്‌ ,
കുര്‍ണ്ണിക്കോവയെ കാണുമ്പോഴുള്ള ടെന്നീസ്‌ ഭ്രാന്ത്‌,
ക്രൌണില്‍ 'സ്ളംഡോഗ്‌' മൂന്നാംവട്ടം കണ്ട്‌ കൈയ്യടിക്കവെ,
പെപ്സിക്കോള ആര്‍ത്തിയോടെ കുടിക്കവെ,
ബിടെക്കിനു ഐടി തന്നെ ഐച്ച്ചികമാക്കൈയപ്പോഴും
നാട്ടുകാര്‍ ചിലര്‍-
"ഇവന്‍ സാമ്രാജ്യത്വ ഒറ്റുകാരനെന്ന്‌"


വിഡ്ഡികളെ,
ഇവനു ചെഗുവേര പോയിട്ട്‌
ഒളിച്ചോടി ഒരു ശ്രീബുദ്ധന്‍ പോലുമാവന്‍ ഒക്കില്ല...
ഖുറാനോ മൂലധനമോ വായിച്ച്‌ തുടങ്ങിയിട്ടില്ല....
ബുഷിനും ലാദനും മോഡിക്കും എതിരെ ഒരു ഷൂ പോലും
വയ്യ...
ഈ ബിടെക്ക്‌ തന്നെ പാസ്സാവാന്‍ പോവുന്നില്ല....
എല്ലാം തോറ്റിട്ട്‌ വേണം,
ഇവനു വല്ല
ഹനുമാന്‍സേനയിലോ ജിഹാദ്ഗ്രൂപ്പിലോ
യുഎസ്സ്പട്ടാളത്തിലോ പോയിചേര്‍ന്ന്‌
"ബോംബ്‌ പൊട്ടിച്ച്‌ കളിക്കാന്‍".

Saturday, July 10, 2010

ബോലോ ഭാരത്‌ മാതാ കീ

മാനം കാക്കാന്‍ തലയും
ബഹുമാനം കാക്കാന്‍ കൈയ്യും
ശൌര്യം കാക്കാന്‍ മുലയും
വംശം കാക്കാന്‍ വയറും ,

പിന്നെ ചായ്‌വ് മാറ്റാന്‍ നട്ടെല്ലും
കിതപ്പ് മാറ്റാന്‍ ഹൃദയവും
മുടന്ത് മാറ്റാന്‍ കാല്പത്തിയും
ഛെദിച്ചു മാറ്റിയിരിക്കുന്നു..

അമ്മെ,
ഇനി നിനക്ക് ചങ്ങലകളില്ല
താരാട്ടില്‍ മയങ്ങീടുക....
ശുദ്ധം, സ്വസ്ഥം ശാന്തം ...
"ബോലോ ഭാരത്‌ മാതാ കീ"